Post Category
ഭവനപുനരുദ്ധാരണ പദ്ധതി: അപേക്ഷിക്കാം
മത്സ്യബന്ധനവകുപ്പിന്റെ മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത് ഫിംസ് ഐഡന്റിഫിക്കേഷൻ നമ്പർ ലഭിച്ചട്ടുള്ളതും, ലൈഫ് ഭവന പദ്ധതി/ സർക്കാരിന്റെ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ പദ്ധതി എന്നിവയിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിക്കാത്തതുമായ മത്സ്യത്തൊഴിലാളികൾ/പെൻഷണർമാർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജില്ല ഫിഷറീസ് ഓഫീസിൽ/മത്സ്യഭവനുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ മത്സ്യഭവനുകളിൽ നൽകാം. വിവരങ്ങൾക്ക് ജില്ല ഫിഷറീസ് ഓഫീസിൽ/മത്സ്യഭവനുകളിൽ നേരിട്ടും, 0481-2566823 ഫോൺ നമ്പരിലും ബന്ധപ്പെടാം.
date
- Log in to post comments