Skip to main content

ഓണാഘോഷപരിപാടികൾ: താൽപര്യപത്രം ക്ഷണിച്ചു

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം-2026 നോടനുബന്ധിച്ച് കലാ- സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് താൽപര്യമുള്ള സംഘടനകൾ, കലാകാരന്മാർ, കലാസംഘടനകൾ, സാംസ്‌കാരിക-സ്പോർട്‌സ് സംഘടനകൾ, ഇവന്റ് മാനേജ്‌മെന്റ്റ് സംഘങ്ങൾ/ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്ന് താൽര്യപത്രം ക്ഷണിച്ചു. താൽപര്യപത്രങ്ങൾ/അപേക്ഷകൾ പരിപാടികളുടെ നിരക്കും പരിപാടികളേക്കുറിച്ചുള്ള വിശദവിവരങ്ങളും അടക്കം ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ചിനകം നൽകണം. ഫോൺ:0481-2560479. ഇ-മെയിൽ info@dtpckottayam.com 

date