Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക്' പദ്ധതിയിലേക്ക് പിന്നാക്കവിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. മുൻവർഷം വാർഷിക പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയ 2.50 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവരെയാണ് പരിഗണിക്കുന്നത്. സ്‌കൂൾ അധികൃതർ ലഭ്യമായ അപേക്ഷകൾ ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന സെപ്റ്റംബർ 30 നകം ഓൺലൈനായി ഡാറ്റാ എൻട്രി പൂർത്തീകരിക്കണം. വിശദവിവരങ്ങൾ www.egrantz.kerala.gov.in എന്ന വെബ്സൈറ്റിൽ. ഫോൺ 0484 2983130
date
- Log in to post comments