നിറച്ചാർത്ത് മത്സരം ; വിജയികളെ പ്രഖ്യാപിച്ചു
72-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ പ്രചാരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച നിറച്ചാർത്ത് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഞായറാഴ്ച ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ വിജയികളായവരുടെ പേരുകൾ ചുവടെ
എൽ.പി വിഭാഗം ഒന്നാം സ്ഥാനം പവിത്ര പ്രവീൺ രാജ് (ജി.എൽ പി.എസ് കളർകോട്),
രണ്ടാം സ്ഥാനം ചൈതന്യ എസ് ഉണ്ണി (ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂൾ ചേർത്തല),മൂന്നാം സ്ഥാനം തീർത്ഥ സജി (ജി.മോഡൽ.എച്ച്.എസ്.എൽ.പി.എസ് ആലപ്പുഴ), അമേയ പി അരുൺ (ജ്യോതി നികേതൻ പുന്നപ്ര )
യു.പി വിഭാഗം ഒന്നാം സ്ഥാനം പത്മശ്രീ ശിവകുമാർ
(ജ്യോതി നികേതൻ പുന്നപ്ര), രണ്ടാം സ്ഥാനം
ഗ്രേറ്റ ജെ ജോർജ്ജ് (മാതാ സീനിയർ സെക്കൻഡറി സ്കൂൾ), മൂന്നാം സ്ഥാനം അക്ഷര ആർ
(വി.എസ്.എ.എം.ജി.എച്ച്.എസ്.എസ് പറവൂർ),
പാർവണ പ്രഭൽ ആർ
(സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്)
എച്ച്.എസ് വിഭാഗം ഒന്നാം സ്ഥാനം അവന്തിക പി നായർ (ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂൾ ചേർത്തല), രണ്ടാം സ്ഥാനം അഭിൻ സുരേഷ്
(ജി.ബി.എച്ച്.എസ് ഹരിപ്പാട്)
മൂന്നാം സ്ഥാനം
ഗ്രേറ്റ് ജെ ജോർജ്ജ് (മാതാ സീനിയർ
സെക്കൻഡറി സ്കൂൾ),
ഉത്ര സജി
(സെന്റ് ആന്റണീസ് ജി.എച്ച്.എസ്)
സതീഷ് വാഴവേലിൽ, എച്ച് അഫ്‌സൽ അലി, സിറിൾ ഡൊമനിക് എന്നിവരായിരുന്നു വിധികർത്താക്കൾ
- Log in to post comments