നെഹ്‌റുട്രോഫി വള്ളം കളി സാംസ്‌കാരിക ഘോഷയാത്ര: സമ്മേളനം ചൊവ്വാഴ്ച മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും
നെഹ്‌റു ട്രോഫി
ജലോത്സവത്തിനും ഓണാഘോഷത്തിനും മുന്നോടിയായി ആഗസ്റ്റ് 18 മുതൽ 21 വരെയും ആഗസ്റ്റ് 23, 24 തീയതികളിലും ആലപ്പുഴയുടെ നഗരസായാഹ്നങ്ങളെ കലാസാന്ദ്രമാക്കുന്നതിനായി ആലപ്പുഴ ജില്ലാ ഭരണകൂടത്തിൻറെയും ആലപ്പുഴ നഗരസഭയുടെയും ജില്ലാ ടൂറിസം വകുപ്പിൻ്റെയും നേതൃത്വത്തിൽ മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ വിവിധങ്ങളായ കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും.
ഇതോടനുബന്ധിച്ച് ആഗസ്റ്റ് 18-ന് ആലപ്പുഴ മുനിസിപ്പാലിറ്റി അങ്കണം മുതൽ മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ട് വരെ വർണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിക്കുന്നു.
സാംസ്കാരിക ഘോഷയാത്ര ജില്ലാ കളക്ടർ ഷാജി വി നായർ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഫ്ലാഗ് ഓഫ് ചെയ്യും.
ഓണത്തിന്റെ തനിമയും കേരളീയ കലാരൂപങ്ങളുടെ വൈവിധ്യവും നെഹ്റു ട്രോഫിയുടെ ആവേശവും ഒരുമിക്കുന്ന ഈ ഘോഷയാത്ര ആലപ്പുഴയുടെ ആഘോഷവീഥികൾക്ക് പുത്തൻ ഉണർവ് പകരും.
തുടർന്ന് വൈകിട്ട് ആറിന് മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ നടക്കുന്ന
ഉദ്ഘാടന സമ്മേളനം എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും. ജി സുധാകരൻ എംഎൽഎ അധ്യക്ഷൻ ആകും. എ ഡി തോമസ് എംഎൽഎ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ് തുടങ്ങിയവർ സംസാരിക്കും. പരിപാടിയിൽ എൻ ടി ബി ആർ പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും വിതരണം ചെയ്യും.
- Log in to post comments