Post Category
വഞ്ചിപ്പാട്ട് മത്സരം: നാളെ (19 ന് )എ ഡി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും
72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായിട്ടുള്ള വഞ്ചിപ്പാട്ട് മത്സരം ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ എട്ട് മണിക്ക് എ ഡി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ
ജില്ലാ കളക്ടർ ഷാജി വി നായർ പതാക ഉയർത്തും.
മുൻ എം എൽ എ സി കെ സദാശിവൻ അധ്യക്ഷനാകും. മുൻ എം എൽ എ കെ കെ ഷാജു മുഖ്യപ്രഭാഷണം നടത്തും.
വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനം ജി സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷത വഹിക്കും.
റെജി ചെറിയാൻ എംഎൽഎ സമ്മാനദാനം നിർവഹിക്കും.
date
- Log in to post comments