Skip to main content

വിമുക്തഭടന്‍മാര്‍ക്കായി കളക്ടറേറ്റില്‍ കോമണ്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു 

 

 

വിമുക്തഭടന്‍മാര്‍ക്കായി കാക്കനാട് കളക്ടറേറ്റില്‍ ആരംഭിച്ച കോമണ്‍ സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനം എ ഡി എം കെ മനോജ് നിര്‍വഹിച്ചു.  വിമുക്തഭടന്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ സേവനങ്ങളും ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സേവനങ്ങൾ സെന്ററിലൂടെ ലഭ്യമാകും. 

കളക്ടറേറ്റിലെ മൂന്നാം നിലയില്‍ സൈനിക ക്ഷേമ ഓഫീസിന് എതിര്‍വശത്തായാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ സി ഒ ബിജു, വിമുക്തഭടന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date