Post Category
എൽ.പി. സ്കൂൾ ടീച്ചർ റാങ്ക് പട്ടിക റദ്ദാക്കി
തൃശ്ശൂർ ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (Ist എൻ.സി.എ- ഹിന്ദു നാടാർ) (കാറ്റഗറി നമ്പർ: 215/2023) തസ്തികയിലേക്ക് 2025 മാർച്ച് 20-ന് നിലവിൽ വന്ന റാങ്ക് പട്ടിക (നമ്പർ: 277/2025/എസ്.എസ്.വി) റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ തൃശ്ശൂർ ജില്ലാ ഓഫീസർ അറിയിച്ചു. ഈ പട്ടികയിൽ നിന്നും അവസാനമായി നിയമനശിപാർശ ലഭിച്ച ഉദ്യോഗാർത്ഥി 2025 ജൂലൈ 14-ന് പൂർവ്വാഹ്നം ജോലിയിൽ പ്രവേശിച്ചതിനാലും തസ്തികയുടെ മാതൃ റാങ്ക് പട്ടിക റദ്ദായതിനാലുമാണ് റാങ്ക് പട്ടിക 2025 ജൂലൈ 14-ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ റദ്ദാക്കിയിട്ടുള്ളത്.
date
- Log in to post comments