Skip to main content

സോഫ്ട്‌സ്‌കില്‍ പരിശീലനം

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്തു പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി മൂന്ന് ദിവസത്തെ സോഫ്ട്‌സ്‌കില്‍ പരിശീലനം സംഘടിപ്പിക്കുന്നു. മികച്ച ഉദേ്യാഗം കരസ്ഥമാക്കുന്നതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ആശയ വിനിമയം, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നീ മേഖലകളില്‍ പരിശീലനവുമുണ്ടാകും. എറണാകുളം / കോട്ടയം / ഇടുക്കി / തൃശ്ശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യത നേടിയ 18 നും 30 നും മദ്ധ്യേ പ്രായമുള്ളവര്‍ റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി നേരിട്ടോ ടെലഫോണ്‍ മുഖേനയോ ബന്ധപ്പെടണം. ആദ്യം അപേക്ഷിക്കുന്ന 30 ഉദേ്യാഗാര്‍ത്ഥികള്‍ക്കായിരിക്കും പ്രവേശനം. താല്പര്യമുള്ളവര്‍ ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കണ്ടത്തില്‍ ബില്‍ഡിംഗ്‌സ്, കര്‍ഷക റോഡ്, സൗത്ത് ഓവര്‍ ബ്രിഡ്ജിനു സമീപം, കൊച്ചി - 682 016 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബര്‍ 13. വിശദവിവരങ്ങള്‍ക്ക് 0484-2312944.

പി.എന്‍.എക്‌സ്.4222/17

date