Post Category
ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു
ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു. ഏഴിക്കാട് ഊരില്‍ 500 ല്‍ അധികം കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ്, വസ്ത്രങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ നല്കി അബിന്‍ വര്‍ക്കി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ അധ്യക്ഷനായി. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ, ഇന്‍ഫോസിസ് ഫൗണ്ടേഷന് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പി ഐ ഷറീഫ് മുഹമ്മദ്, സ്വാമി ജപാനന്ദ എന്നിവര്‍ പങ്കെടുത്തു.
ചിത്രം:
ഏഴിക്കാട് ഊരിലെ കുടുംബങ്ങള്‍ക്ക് മഴക്കെടുതി ദുരിതാശ്വാസ സഹായം ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ നല്കുന്നു
date
- Log in to post comments