ഡയറി പ്രൊമോട്ടര്‍ നിയമനം
ക്ഷീരവികസന വകുപ്പിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീറ്റപ്പുല്‍കൃഷി വികസന പദ്ധതിക്കായി ജില്ലയിലെ 15 ബ്ലോക്കുകളില്‍ ഡയറി പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 8,000 രൂപ വേതനത്തിലാണ് നിയമനം. ബന്ധപ്പെട്ട ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരായ 18-നും 45-നും ഇടയില്‍ പ്രായമുള്ള, എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയമുള്ളവര്‍ക്ക് അഞ്ചു വര്‍ഷത്തെ വയസിളവും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണനയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും സെപ്റ്റംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം അതത് ബ്ലോക്ക് തല ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റുകളില്‍ ലഭ്യമാക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും അടുത്തുള്ള ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റിലോ ക്ഷീരസഹകരണ സംഘത്തിലോ ലഭിക്കും. ഫോണ്‍- 0483-2734944.
- Log in to post comments