Post Category
ചില്‍ഡ്രന്‍സ് ഹോം; ഓണഘോഷപരിപാടി ഇന്ന് (ഓഗസ്റ്റ് 22ന്)
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷപരിപാടി ‘ഒന്നിച്ചോണം കളിച്ചോണം ചിരിച്ചോണം@ കൊല്ലം 2026’ ഓഗസ്റ്റ് 22ന് രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ അഞ്ചാലുംമൂട് അഞ്ചു ഓഡിറ്റോറിയത്തില്‍ നടത്തും. ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനവും ഓണക്കോടി വിതരണവും തൊഴില്‍ വനിതാ ശിശുവികസന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷണ നിര്‍വഹിക്കും. ജില്ലാകലക്ടര്‍ ആനി ജൂലാ തോമസ് അധ്യക്ഷയാകും. ജില്ലയിലെ 31 ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തിയാണ് പരിപാടി.
date
- Log in to post comments