Post Category
ഓണാഘോഷ ലഹരിയിൽ കോട്ടക്കുന്ന്; ജനസാഗരമായി രണ്ടാം ദിനം
സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് കോട്ടക്കുന്നിൽ ഒരുക്കുന്ന ഓണാഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ആഘോഷങ്ങളുടെ രണ്ടാം ദിനമായ വ്യാഴാഴ്ച വൻ ജനക്കൂട്ടമാണ് പരിപാടികൾ ആസ്വദിക്കാൻ കോട്ടക്കുന്നിലേക്ക് ഒഴുകിയെത്തിയത്. നിറഞ്ഞ സദസ്സിനു മുന്നിലായിരുന്നു കലാപരിപാടികൾ അരങ്ങേറിയത്. പിന്നണി ഗായകൻ അൻവർ സാദത്തും സംഘവും അവതരിപ്പിച്ച ലൈവ് മ്യൂസിക് ഷോ കാണികളെ ആവേശത്തിലാഴ്ത്തി. പ്രശസ്തമായ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്ന് ആഘോഷത്തിന് ഇരട്ടി മധുരം പകർന്നു. ഡോ. കലാമണ്ഡലം കനകകുമാർ അവതരിപ്പിച്ച ചാക്യാർകൂത്ത് ആക്ഷേപഹാസ്യവും സമകാലിക വിഷയങ്ങളും കോർത്തിണക്കി സദസ്സിന് ചിന്തയ്ക്കും ചിരിക്കും വകനൽകുന്ന ഒന്നായി മാറി.
date
- Log in to post comments