Skip to main content

ഓണാവേശത്തിൽ കോട്ടക്കുന്ന്; മൂന്നാം ദിനം കീഴടക്കി നാടൻപാട്ട്

നാളെ (ശനി) സൂഫി സംഗീത നിശ

 

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) ചേർന്ന് കോട്ടക്കുന്നിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ മൂന്നാം ദിനത്തിലും ജനസാഗരമായി. വെള്ളിയാഴ്ച നാടൻ കലകളുടെയും പാട്ടിന്റെയും താളത്തിൽ കോട്ടക്കുന്ന് ആറാടി.

പാലക്കാട് നിഴൽ ഫോക് ബാൻഡ് അവതരിപ്പിച്ച നാടൻപാട്ടുകൾ സദസ്സിനെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി. തനത് ശൈലിയിലുള്ള ആലാപനവും താളവും സന്ദർശകർക്ക് വേറിട്ട അനുഭവമായി. എടരിക്കോട് സംഘത്തിന്റെ കോൽക്കളിയും ഒപ്പനയും കാണികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

date