Skip to main content

സാങ്കല്പിക ലോകത്തേക്ക് അല്പം സാഹസിക യാത്ര ആയാലോ

ഓണം ടൂറിസം വാരാഘോഷത്തിൽ ജനശ്രദ്ധയാകർഷിച്ച് വെർച്വൽ റിയാലിറ്റി ഗെയിംസുകൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയിലാണ് ഈ ആധുനിക സാങ്കേതിക വിനോദ സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. വൈകിട്ട് 3 മണി മുതൽ രാത്രി 11 മണി വരെയാണ് പ്രദർശനം നടത്തുന്നത്.

സാഹസികതയും അല്പം പേടിയും ഒരരുപോലെ സമ്മാനിക്കുന്ന വേറിട്ട ആശയങ്ങളാണ് വെർച്വൽ റിയാലിറ്റി ഗെയിമുകളിലൂടെ അവതരിപ്പിക്കുന്നത്. റോളർ കോസ്റ്റർ, ജുറാസിക് വേൾഡ് ആനിമേഷൻ എന്നിവയാണ് വി.ആർ വിഭാഗത്തിലെ പ്രധാന ആകര്‍ഷണങ്ങൾ. കൂടാതെ ആകാശദൃശ്യങ്ങൾ സമ്മാനിക്കുന്ന പ്രത്യേക ഡോം സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വി.ആറിൽ 4 മിനിറ്റിൽ 360 ഡിഗ്രി കാഴ്ചയും, ഡോമിൽ 7 മിനിറ്റിൽ 180 ഡിഗ്രി ദൃശ്യാനുഭവവുമാണ് ലഭിക്കുന്നത്. സ്പേസ് വേ ഡോംസിന്റെ സഹകരണത്തോടെയാണ് വിവിധ തീമുകളിലുള്ള ഈ ഗെയിമുകൾ അവതരിപ്പിക്കുന്നത്. സാഹസികർക്കായി 'റോക്ക്ഫാൾസ്', കുട്ടികൾക്കായി 'വാട്ടർറൈഡ്', ഭയപ്പെടുത്തുന്ന അന്തരീക്ഷമൊരുക്കുന്ന 'വിങ്സ് ഓഫ് ഡാർക്ക്നെസ്' എന്നിങ്ങനെ വ്യത്യസ്ത സ്വഭാവമുള്ള ആളുകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്.

date