Post Category
ഉത്രാട ദിനത്തിൽ കാണികളെ ആവേശം കൊള്ളിച്ച് നിശാഗന്ധി
ഉത്രാട ദിനത്തിൽ രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ നാദവും ഗായിക ശ്രേയ ജയദീപ്, കെ.കെ. നിഷാദ് എന്നിവരുടെ ഗാനങ്ങളും കോർത്തിണക്കി നിശാഗന്ധിയിൽ അവതരിപ്പിച്ച 'മെലഡി മെഡോസ്' ശ്രദ്ധേയമായി. 'വരാഹ നദിക്കരയോരം', മുഹമ്മദ് റഫി ആലപിച്ച പ്രശസ്ത ഗാനം 'ചൗധ് വിൻ കാ ചാന്ദ് ഹോ' എന്നീ ഗാനങ്ങളുമായി കെ.കെ. നിഷാദ് സംഗീത നിശയ്ക്ക് തുടക്കമിട്ടു. തുടര്ന്ന് 'മാവേലി നാടു വാണീടും കാലം', 'ഉത്രാടപ്പൂനിലാവേ വാ', 'മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി' തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ രാജേഷ് ചേർത്തലയുടെ ഓടക്കുഴലിലൂടെ ഒഴുകിയെത്തി. 'ശ്യാമമേഘമേ നീ', 'മിനുങ്ങും മിന്നാമിനുങ്ങേ' എന്നീ പാട്ടുകളിലൂടെ ഗായിക ശ്രേയ ജയദീപും കാണികളെ ആവേശത്തിലാക്കി.
date
- Log in to post comments