അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ 13 കോടി 24 ലക്ഷം രൂപയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
ഓട്ടിസം ബാധിതര്‍ക്ക് കരുതലായി ബങ്കുകളും ദുരന്തനിവാരണത്തിനായി ആര്‍ട്ട് ഓഫ് അഴുതയും ഉള്‍പ്പെടെയുള്ള അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ 2019- 20 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം ലഭിച്ചു. 13.24 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയില്‍ 148 പ്രോജക്ടുകളാണ് ഉള്‍പ്പെട്ടിടുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഷാജി പൈനാടത്ത്, സെക്രട്ടറി എം.എസ് വിജയന്‍ എന്നിവര്‍ പറഞ്ഞു. വികസന ഫണ്‍ണ്ട് ഇനത്തില്‍ 12.22 കോടി രൂപയും മെയിന്റനന്‍സ് ഫണ്ടണ്‍് ഇനത്തില്‍ 11.94 ലക്ഷം രൂപയും ഉള്‍പ്പെട്ടതാണ് 13.24 കോടി രൂപയുടെ വാര്‍ഷിക പദ്ധതി.
വാര്‍ഷിക പദ്ധതിയിലെ പ്രത്യേക പ്രോജക്ടുകളാണ് 'കരുതല്‍' ബങ്കുകളും ആര്‍ട്ട് ഓഫ് അഴുതയും. ഓട്ടിസം - ഭിന്നശേഷി എന്നിവ ബാധിച്ചിട്ടുള്ളവര്‍ക്ക് പ്രത്യേക കരുതല്‍ നല്കുന്നതിനായി അവരുടെ കുടുംബങ്ങള്‍ക്ക് വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട് ആധുനിക സംവിധാനങ്ങളോടുകൂടി ശുചിത്വമുള്ള ബങ്കുകള്‍ ( പെട്ടിക്കടകള്‍ ) നല്കുന്നതാണ് കരുതല്‍ ബങ്ക് പദ്ധതി. ഗുണഭോക്താക്കള്‍ക്ക് നല്കുന്ന ബങ്കുകള്‍ എല്ലാം ഒരേ രൂപത്തിലും വലിപ്പത്തിലുമുള്ളവ ആയിരിക്കും. വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ദേശീയ പാതയോരങ്ങള്‍ , ഓഫീസ് സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ബങ്കുകളില്‍ ജൈവ, പ്രകൃതി ഉല്പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് പ്രാമുഖ്യം നല്കും. 26 ലക്ഷം രൂപയാണ് ബങ്കുകള്‍ക്കായി വാര്‍ഷിക പദ്ധതിയില്‍ നീക്കിവച്ചിരിക്കുന്നത്.
ഇനിയൊരു പ്രകൃതിദുരന്തമുണ്‍ണ്ടായാല്‍ ഉടനടി രക്ഷാപ്രവര്‍ത്തനത്തിനായി കര്‍മ്മനിരതരായ ഒരു ടീമിനെ സുസജ്ജമാക്കുകയാണ് ആര്‍ട്ട് ഓഫ് അഴുത പദ്ധതിയുടെ ലക്ഷ്യം. അഴുത ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടണ്‍ായാല്‍ ഉടനടി ഇടപെടുന്നതിനും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിനും സജ്ജരായ സന്നദ്ധ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുകയും അവര്‍ക്ക് പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നീ വകുപ്പുകളുടെ പരിശീലനം ലഭ്യമാക്കി ബ്ലോക്ക്തല കൂട്ടായ്മ രൂപീകരിക്കുകയും തുടര്‍ന്ന് ഇവരെ ഗ്രാമപഞ്ചായത്തുതലത്തില്‍ സംഘങ്ങളായി നിലനിര്‍ത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇവര്‍ക്കാവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, തീ നിയന്ത്രണ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കി സുസജ്ജമായ ഒരു ടീമിനെ രൂപീകരിക്കുന്നതിന് അഞ്ചു ലക്ഷം രൂപ വാര്‍ഷിക പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടണ്‍്.
ഭവനരഹിതരായവര്‍ക്ക് വീട് ലഭ്യമാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിക്ക് 2.86 കോടി രൂപയും ഡിജിറ്റല്‍ ബ്ലോക്ക് പദ്ധതിക്ക് 6.5 ലക്ഷം രൂപയും രോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നതിന് ധനസഹായമായി അഞ്ചുലക്ഷം രൂപയും പാലിയേറ്റീവ് പദ്ധതിക്ക് 12 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്‍ണ്ട്. ഇത്തരത്തില്‍ നൂതനവും ജനോപകാരപ്രദവുമായ പദ്ധതികളാണ് വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തിട്ടുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഷാജി പൈനാടത്ത് പറഞ്ഞു.
- Log in to post comments