Skip to main content

പാട്ടിൻ പൂക്കളം തീർത്ത് വിനീത് ശ്രീനിവാസനും മധു ബാലകൃഷ്ണനും

ഓണാഘോഷത്തിന്റെ പ്രധാന വേദികളിലൊന്നായ നിശാഗാന്ധിയിൽ പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച സംഗീതനിശ വൻ ജനശ്രദ്ധ നേടി. ചലച്ചിത്ര താരവും നർത്തകിയുമായ കൃഷ്ണപ്രഭയുടെയും സംഘത്തിന്റെയും മനോഹരമായ നൃത്തച്ചുവടുകളോടെയാണ് ആഘോഷങ്ങൾക്ക് തിരശ്ശീല ഉയർന്നത്.

കേരളം കേരളം കേളികൊട്ടുണരുന്ന കേരളം", "സുമുഹൂർത്തമായി സ്വസ്‌തി", "രാവേറെയായ് പൂവേ" തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെയാണ് അദ്ദേഹം വേദിയിൽ തരംഗം സൃഷ്ടിച്ചത്. "വാതിക്കല് വെള്ളരിപ്രാവ്" എന്ന ഗാനവുമായി നിത്യാ മാമനും, "ആരോമലേ പൊൻതൂവലേ", "ചന്ദ്രചൂഢ ശിവശങ്കര" എന്നീ ഗാനങ്ങളോടെ നന്ദയും, 'പാടി തൊടിയിലേതോ..." എന്ന ഗാനവുമായി വൃന്ദയും വേദി കീഴടക്കി. സ്റ്റാർ സിംഗർ താരങ്ങളായ ശ്രീരാഗും ബൽറാമും കൂടി ചേർന്നതോടെ സദസ്സ് പൂർണ്ണമായും ആവേശത്തിലായി.

നിശാഗന്ധിയിലെ നിറഞ്ഞ സദസിനൊപ്പം ടൂറിസം, സാംസ്‌കാരികം, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്‌ണുനാഥും ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരനും  കലാപരിപാടികൾ ആസ്വദിച്ചു.

മറ്റു പ്രധാന വേദികളിലും സമാനമായ ആവേശമാണ് ദൃശ്യമായത്. സെൻട്രൽ സ്റ്റേഡിയത്തിൽ ചലച്ചിത്രം താരവും ഗായകനുമായ  വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച ഗാനവിരുന്ന് യുവാക്കളെ ഇളക്കിമറിച്ചപ്പോൾ, കോവളത്ത് വയലാർ ശരത്ചന്ദ്ര വർമ്മയുടെ നേതൃത്വത്തിൽ അരങ്ങേറിയ 'ഗന്ധർവ്വ യാമം' ശ്രദ്ധേയമായ ജനപങ്കാളിത്തം നേടി.

date