Skip to main content

നിശാഗന്ധിയിൽ പടയണിയും സംഗീത വിരുന്നും

ദാരികവധത്തിനു ശേഷമുള്ള ഭദ്രകാളിയുടെ കോപമടക്കാൻ നടത്തുന്ന പടയണി ( ആഗസ്റ്റ് 28) വൈകിട്ട് 6 മണിക്ക് നിശാഗന്ധി വേദിയിൽ അവതരിപ്പിക്കും. കടമ്മനിട്ട ഗോത്രകലാകളരിയിലെ രഘുകുമാറിന്റെ നേതൃത്വത്തിൽ ഫോക്‌ലോർ അക്കാദമി യുവജന ഫെലോഷിപ്പ് ജേതാവ് രഞ്ജിത്ത് ഉൾപ്പെടെയുള്ള ഒൻപതംഗ സംഘമാണ് ഭീമൻ പാളക്കോലങ്ങളും തത്സമയ മേളക്കൊഴുപ്പുമായി എത്തുന്നത്. തുടർന്ന് രാത്രി ഏഴിന് സച്ചിൻ വാര്യർ നേതൃത്വം നൽകുന്ന ആട്ടം കലാസമിതി തേക്കിൻകാട് ബാൻഡിന്റെ 'ഓണം മലയാളം' സംഗീതവിരുന്നും നിശാഗന്ധിയിൽ നടക്കും.

date