ഇടുക്കി ഇനി വീഡിയോ കോണ്‍ഫറന്‍സ് വഴി എല്ലാ റവന്യൂ ഓഫീസുകളെയും ബന്ധിപ്പിച്ച ആദ്യജില്ല
ഭരണനടപടികള്‍ വേഗത്തിലാക്കാനും തീരുമാനങ്ങള്‍ എടുത്ത് അതിദ്രുതം നടപ്പാക്കാനും സഹായിക്കുന്ന വിധത്തില്‍ എല്ലാ റവന്യൂ ഓഫീസുകളെയും വീഡിയോകോണ്ഫറന്സ,് വെബ്കാസ്റ്റ് സംവിധാനം വഴി ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി ഇടുക്കി. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടന്ന് ഉദ്യോഗസ്ഥ തലത്തിലുള്ള കൂടിയാലോചനകള്‍ വേഗത്തിലാക്കാനും അതിന്റെ ഫലം ജനങ്ങളില്‍ പെട്ടെന്ന് എത്തിക്കാനും ഈ സംവിധാനം ഉപകരിക്കും. ജില്ലയിലെ ഓരോ സ്ഥലത്തും നടക്കുന്ന സംഭവങ്ങള്‍ സ്മാര്‍ട്ട്ഫോണ്‍ വഴി ജില്ലാ ആസ്ഥാനത്തിരുന്ന് കാണാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. സവിശേഷമായ ഈ സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് (11.01.19) 12 മണിക്ക് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ.ടി.ജയിംസ് നിര്‍വ്വഹിക്കും.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ജില്ലയിലെ മുഴുവന്‍ റവന്യൂ ഓഫീസുകളും വീഡിയോ കോണ്‍ഫറന്‍സ് ആന്റ് വെബ്കാസ്റ്റ് സംവിധാനത്തിന് കീഴില്‍ വരുന്നത്. നവംബറില്‍ ജില്ലയിലെ മുഴുവന്‍ താലൂക്കും ഉടുമ്പന്‍ചോല താലൂക്കിന് കീഴിലുള്ള മുഴുവന്‍ വില്ലേജും ഈ സംവിധാനത്തില്‍ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്ന 66 വില്ലേജുകളെയും ഈ സംവിധാനത്തിന് കീഴില്‍ കൊണ്ടുവന്നു. വെബ്കാസ്റ്റിംഗ് സംവിധാനം ഉപയോഗിച്ച് ജില്ലാകലക്ടര്‍ തഹസീല്‍ദാരുമായി നടത്തുന്ന യോഗങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കമ്പ്യൂട്ടര്‍ വഴിയോ സ്മാര്‍ട്ട്ഫോണ്‍ വഴിയോ വീക്ഷിക്കുവാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ഐ.ടി മിഷന് ജില്ലാ പ്രോജക്ട് മാനേജര്‍ എസ്. നിവേദ് അറിയിച്ചു. എന്‍.ഐ.സിയുടെ സോഫ്റ്റ്വെയര് ആയ '്ശറവ്യീ' ഉപയോഗിച്ച് തികച്ചും ഔദ്യോഗികമായിട്ടാണ് ഈ സംവിധാനത്തിന് രൂപകല്‍പ്പന നല്‍കിയത്. ഈ സംവിധാനം വഴി ഭാവിയില്‍ ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിംഗ് ഉള്‍പ്പെടെയുള്ളവ നല്കാന് ഉതകുന്നതാണ്.
- Log in to post comments