പോളിടെക്നിക് സ്പോര്‍ട്സ് ഹോസ്റ്റല്‍ തിരഞ്ഞെടുപ്പ് 19ന്
സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍, പ്ലസ് വണ്‍, കോളേജ്, ഐ.ടി.ഐ, പോളിടെക്നിക് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേയ്ക്കും, സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും, 2019-20 അദ്ധ്യായന വര്‍ഷത്തേക്കുള്ള ഹോസ്റ്റല്‍ തിരഞ്ഞെടുപ്പ് ജനുവരി 19 ന് അറക്കുളം സെന്റ് ജോസഫ്സ് കോളേജില്‍ നടക്കും. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളീബോള്‍, ബാസ്ക്കറ്റ്ബോള്‍ എന്നീ കായിക ഇനങ്ങളില്‍ ആണ്/പെണ്‍കുട്ടികള്‍ക്ക് സെലക്ഷന് നടത്തുന്നു.
സ്കൂള്‍ ഹോസ്റ്റല്‍ കായികതാരങ്ങള്‍ക്ക് 7, 8 ക്ലാസ്സുകളിലേക്കാണ് പ്രവേശനം നല്‍കുന്നത് (14 വയസ്സില്‍ താഴെയുള്ളതും, ഇപ്പോള്‍ 6, 7 ക്ലാസ്സുകളില്‍ പഠിക്കുന്നവരും ആയിരിക്കണം). സംസ്ഥാന മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്കും, ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും 9-ാം ക്ലാസ്സിലേക്ക് സെലക്ഷനില്‍ പങ്കെടുക്കാം. ദേശീയ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സ്കൂള്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് അവരുടെ കായികശേഷിയുടെ അടിസ്ഥാനത്തില്‍ 7, 8, 9 ക്ലാസ്സുകളിലേക്ക് നേരിട്ട് അഡ്മിഷന് നല്‍കും. ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് നല്‍കും.
പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. (ജൂനിയര്‍, സീനിയര്‍, ഖേലോ ഇന്ത്യ മത്സരം) ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് നല്കുന്നു. ദേശീയ മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവര്‍ക്ക് അവരുടെ കായികശേഷിയുടെ അടിസ്ഥാനത്തില്‍ നേരിട്ട് പ്രവേശനം നല്കുന്നു.
സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ സ്പോര്‍ട്സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സില്‍ പ്രാവിണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി അറക്കുളം സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടില്‍ 19 ന് രാവിലെ 8.30ന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസം, വിദഗ്ദ പരിശീലനം, ഭക്ഷണം, കായിക ഉപകരണങ്ങള്‍, വാഷിംഗ് അലവന്‍സ്, സൗജന്യ വൈദ്യപരിശോധന എന്നിവ നല്‍കും. വിവരങ്ങള്‍ക്ക് - 9495023499, 8547575248, 04862-223236.
- Log in to post comments