ബോധവല്‍ക്കരണ ശില്‍പ്പശാലയിലേക്ക് അപേക്ഷിക്കാം
പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം സംബന്ധിച്ച് പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് തൊടുപുഴയില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കാന്‍ പട്ടികജാതി വികസന വകുപ്പ് അവസരമൊരുക്കുന്നു. പ്ല്സ് ടു, വി.എച്ച്.എസ്.ഇ സമാന കോഴ്സുകള്‍ പാസായതും ഇപ്പോള്‍ പഠിച്ച് കൊണ്ടിരിക്കുന്നവരുമാണ് ഇതിനായി പങ്കെടുക്കേണ്ടത്. പട്ടികജാതി വികസന വകുപ്പ് ധനസഹായത്തോടെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകള്‍, വിവിധ സ്ഥാപനങ്ങളില്‍ കേരളത്തില്‍ നടത്തിവരുന്നു. ഫാഷന്‍ ഡിസൈനിംഗ്, ഹോട്ടല്‍ മാനേജ്മെന്റ്, ഐ.ടി മേഖല, സര്‍വ്വീസ് മേഖല തുടങ്ങി ഉടന്‍ ജോലി എന്ന മികവുമായി ഒട്ടേറെ സ്ഥാപനങ്ങളില്‍ കോഴ്സുകള്‍ ചെയ്തുവരുന്നു. ഇത്തരം സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് പരിചയസമ്പന്നരായ സ്ഥാപനം നിയോഗിക്കുന്നവരെ കൊണ്ട് കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ക്ലാസ് നടത്തി തൊഴിലധിഷ്ഠിത കോഴ്സുകളെ കുറിച്ച് ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെലവും ഭക്ഷണവും വകുപ്പ് ലഭ്യമാക്കും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 150 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന് അവസരം ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04862 252003.
- Log in to post comments