Skip to main content

പൊതുവിപണിയില്‍ പരിശോധന നടത്തി

 

 

ഓണത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധന തടയുന്നതിനും, അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും, അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും, മായംചേര്‍ക്കല്‍, കാലപ്പഴക്കംചെന്ന ഭക്ഷണസാധനങ്ങളുടെ വിപണനം എന്നിവ ഒഴിവാക്കുന്നതിനും തൃശൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഡെപ്യൂട്ടി കളക്ടറും സംഘവും പരിശോധന നടത്തി. ഡെപ്യൂട്ടി കളക്ടര്‍ സി.ആര്‍ ജയന്തിയുടെ നേതൃത്വത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ജെ ആശ, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ടി.ജെ ജിന്‍സണ്‍, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് സുഭാഷ്, ഭക്ഷ്യസുരക്ഷ ഓഫീസര്‍ വി. അഷ്‌റഫ്, തൃശൂര്‍ താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ഷീമോന്‍ ആലപ്പാടന്‍, പൊതുവിതരണ വകുപ്പിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ബി ബബിത, പി. ശ്രുതി എന്നീ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡ് അയ്യന്തോള്‍, ഒളരി പരിസരങ്ങളിലുള്ള പലചരക്ക്, പഴം-പച്ചക്കറി, മത്സ്യമാംസ വിപണന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഫുഡ് സേഫ്റ്റി സാമ്പിളുകള്‍ ശേഖരിക്കുകയും പിഴ ഈടാക്കുന്നതിനുള്ള നോട്ടീസുകള്‍ നല്‍കുകയും ത്രാസ് സീല്‍ ചെയ്ത രേഖകള്‍ പരിശോധിക്കുകയും ചെയ്തു. വരുംദിവസങ്ങളിലും സ്‌ക്വാഡ് പരിശോധന തുടരും.

date