Skip to main content

ഇലക്ട്രിസിറ്റി ലൈസന്‍സുകള്‍ക്കായി വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം 

 

കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നല്‍കുന്ന സേവനങ്ങള്‍ പൂര്‍ണമായും സംരക്ഷ സോഫ്‌റ്റ്വെയറിലൂടെ നടപ്പാക്കുന്നതിനായി കോണ്‍ട്രാക്ടര്‍ ലൈസന്‍സ്, വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസര്‍ പെര്‍മിറ്റുകള്‍ എന്നിവ നിര്‍ബന്ധമായും https://samraksha.ceikerala.gov.in എന്ന വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്ത് ഓഗസ്റ്റ് 31 നകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. 2026 ഓഗസ്റ്റ് 31 നുശേഷം രജിസ്‌ട്രേഷന്‍ സാധ്യമല്ലെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04872973280.  

 

date