Skip to main content

കേരളോത്സവം 2026: ലോഗോ ഡിസൈൻ മത്സരം ക്ഷണിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന 2026-ലെ കേരളോത്സവത്തിന്റെ ലോഗോ രൂപകല്പന ചെയ്യുന്നതിനായി മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. ഡിജിറ്റൽ രീതിയിൽ തയ്യാറാക്കിയ ലോഗോ ഡിസൈനുകൾ മാത്രമാണ് മത്സരത്തിന് പരിഗണിക്കുക. താത്പര്യമുള്ളവർ ലോഗോയുടെ എൻട്രികൾ മൾട്ടി കളറിൽ തയ്യാറാക്കി പി.ഡി.എഫ്, പി.എൻ.ജി അല്ലെങ്കിൽ ജെപെഗ് ഫോർമാറ്റിൽ ഇ-മെയിൽ വഴി സമർപ്പിക്കണം. മത്സരത്തിൽ പങ്കെടുക്കുന്നവർ ലോഗോയുടെ അസൽ/എഡിറ്റബിൾ ഫയൽ ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ കഴിയുന്ന വിധത്തിൽ സൂക്ഷിക്കേണ്ടതുണ്ട്. എൻട്രികൾ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണം. ഇ-മെയിലിന്റെ സബ്ജക്ട് 'കേരളോത്സവം 2026 ലോഗോ' എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് (ഫോൺ: 0471 2733139, 2733602) അല്ലെങ്കിൽ തൃശ്ശൂർ ജില്ലാ യൂത്ത് സെന്ററുമായി (ഫോൺ: 0487 2362321, 8078708370) ബന്ധപ്പെടുക.

date