Post Category
വായ്പയ്ക്ക് അപേക്ഷിക്കാം
കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്ന ഒ.ബി.സി മതന്യുനപക്ഷ(ക്രിസ്ത്യൻ,മുസ്ലിം) വിഭാഗങ്ങളിൽപെട്ടവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പയ്ക്കായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസിൽ അപേക്ഷ നൽകാം. സ്വയം തൊഴിൽ, വീടിന്റെ അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കും ഈ വിഭാഗങ്ങളിൽപെടുന്ന ഉദ്യോഗസ്ഥർക്ക് പുതിയ വാഹനം വാങ്ങുന്നതിനും വ്യക്തിഗത ആവശ്യങ്ങൾക്കും വായ്പ അനുവദിക്കും.അപേക്ഷകരുടെ പ്രായവും വാർഷിക കുടുംബ വരുമാനവും പരിഗണിച്ചാണ് തുക അനുവദിക്കുക. അപേക്ഷാ ഫോറം കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിലെ ഓഫീസിൽനിന്നും 30 രൂപയ്ക്ക് ലഭിക്കും. ഫോൺ- 04828-203330,293900.
date
- Log in to post comments