Skip to main content

അറിയിപ്പുകൾ

 

ക്വട്ടേഷൻ ക്ഷണിച്ചു

 

എറണാകുളം മത്സ്യഫെഡ് നൈലോൺ നെറ്റ് ഫാക്ടറിയിലെ നെറ്റ് നിർമ്മാണ മെഷീന് ആവശ്യമായ വി-ബെൽറ്റ് , റോളർ സ്ട്രാപ്പുകൾ  എന്നീ അനുബന്ധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ  7 ന്  ഉച്ചയ്ക്ക് 3 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ട്രെയിനർ ഒഴിവ്

 

സമഗ്ര ശിക്ഷാ കേരള എറണാകുളം ജില്ലാ പ്രോജക്ടിന് കീഴിലുള്ള ബി.ആർ.സി  കളിലെ ട്രെയിനർമാരുടെ ഒഴിവുകളിലേക്ക് സെപ്റ്റം ബർ  15 ന് രാവിലെ 9 മണിക്ക് എസ്.എസ്.കെ എറണാകുളം ജില്ലാ കാര്യാലയത്തിൽ വെച്ച് ഇന്റർവ്യൂ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാ ഉദ്യോഗാർത്ഥികളും നിർദ്ദിഷ്ട സമയത്ത് അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

 

ദർഘാസ് ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള വടവുകോട് ഐ.സി.ഡി.എസ്  പ്രോജക്ടിന് കീഴിലെ മഴുവന്നൂർ, കുന്നത്തുനാട്, വടവുകോട് പുത്തൻകുരിശ് എന്നീ പഞ്ചായത്തുകളിലെ 87 അങ്കണവാടികളിലേക്ക്   പാൽ വിതരണം ചെയ്യുന്നതിനായി പുനർദർഘാസുകൾ ക്ഷണിച്ചു.  ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി  സെപ്റ്റംബർ 8 ന്  ഉച്ചയ്ക്ക് 1 വരെ 

ഫോൺ: 0484 2730320 
ഇമെയിൽ:vadavucode155@gmail.com 

ക്വട്ടേഷൻ ക്ഷണിച്ചു

കേരള ഹൈക്കോടതിയിലെ ഉപയോഗത്തിനായി സ്മാർട്ട് എയർ പ്യൂരിഫയർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 19  ന് ഉച്ചയ്ക്ക് 2 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് , ഇമെയിൽ:  stores.hc-ker@gov.in 
ഫോൺ : 0484 2562041

date