Post Category
സ്പോട്ട് അഡ്മിഷൻ
മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്സ് കോളേജിൽ 2026-27 അധ്യയന വർഷം ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്എ) പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള ഒന്നാം വർഷ ബി എഫ് എ ബാച്ചിലേക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർഥികൾ സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് മുൻപായി മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്സ് കോളേജിൽ റിപ്പോർട്ട് ചെയ്യണം. 11 മണിക്ക് ശേഷം വരുന്നവരെ സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കില്ല. എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ, ഫീസായി 9820 രൂപ, സംവരണ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ കൂടി കൊണ്ടുവരണം. ഫോൺ: 0479 2341199, 7511138088.
date
- Log in to post comments