Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 36 (ആഞ്ഞിലിപാലം ഗേറ്റ്) സെപ്റ്റംബർ ഒന്ന് രാത്രി എട്ട് മണി മുതൽ സെപ്റ്റംബർ രണ്ട് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 37 (പതിനൊന്നാം മൈൽ ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 35 (വല്ലേ ഗേറ്റ്) വഴിയോ പോകണം.
 
ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 43 (കണിച്ചുകുളങ്ങര ഗേറ്റ്) സെപ്റ്റംബർ ഒന്ന് രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 44 (എസ്.എൽ.പുരം ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) വഴിയോ പോകണം.

date