എന്റെ പുസ്തകം’ റീൽ മത്സരം: ആരാധ്യ, അമിത വിജയികൾ
വായനമാസാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘എന്റെ പുസ്തകം’ ജില്ലാതല പുസ്തകാസ്വാദന റീൽ മല്‍സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു. സ്‌കൂൾ തലത്തിൽ തൈക്കാട്ടുശ്ശേരി മണപ്പുറം സെന്റ് തെരേസാസ് സ്‌കൂളിലെ എട്ടാം തരം വിദ്യാർത്ഥിനി ആരാധ്യ ആന്റണി, കോളേജ് തലത്തിൽ കായംകുളം എം.എസ്എം കോളേജിലെ ഒന്നാംവർഷ ബിഎസ്‌സി ബയോടെക്‌നോളജി വിദ്യാർത്ഥിനി അമിത എസ് ബൈജു എന്നിവർ വിജയികളായി.
മാന്നാർ ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം തരം വിദ്യാർത്ഥിനി അമൃത പി നായർ, ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജിലെ ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി മൂന്നാം വർഷ വിദ്യാർത്ഥിനി ലയ കെ പി എന്നിവർ യഥാക്രമം സ്‌കൂൾ, കോളേജ് തലത്തിൽ രണ്ടാം സ്ഥാനം നേടി. അടുത്തകാലത്ത് വായിച്ച പുസ്തകത്തെക്കുറിച്ചുള്ള ഒന്നരമിനുട്ടില്‍ കവിയാത്ത ആസ്വാദന റീൽ തയ്യാറാക്കലായിരുന്നു മത്സരം. വിജയികൾക്ക് പുസ്തകങ്ങൾ, ഫലകം, പ്രശസ്തിപത്രം എന്നിവ സമ്മാനമായി നൽകും.
- Log in to post comments