Skip to main content

തീറ്റപ്പുൽകൃഷി പരിശീലന പരിപാടി

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ സെപ്റ്റംബർ 10 മുതൽ 11 വരെ 'തീറ്റപ്പുൽകൃഷി പരിശീലനം' എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ക്ഷീരകർഷകർക്ക്  ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ, ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ മുഖാന്തരമോ രജിസ്റ്റർ ചെയ്യാം.  കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഈ പരിശീലനത്തിൽ ഓഫ് ലൈൻ ആയി പങ്കെടുത്തവർക്ക്  ഇത്തവണ പങ്കെടുക്കാൻ അർഹതയില്ല.  ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും പരിശീലനത്തിനെത്തുമ്പോൾ ഹാജരാക്കണം.  രജിസ്ട്രേഷൻ ഫീസ് 20 രൂപ.  പരിശീലനാർഥികൾ സെപ്റ്റംബർ ഒമ്പത് വൈകിട്ട് അഞ്ചിന് മുമ്പായി  0476 2698550, 8089391209, 8593025639 എന്നീ  നമ്പറുകളിൽ വിളിച്ച്  രജിസ്റ്റർ ചെയ്യണം. 

date