Post Category
ഭിന്നശേഷി വിഭാഗത്തിന് ആധാർ രജിസ്ട്രേഷൻ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും
ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാരുടെയും സമ്പൂർണ യു.ഡി.ഐ.ഡി രജിസ്ട്രേഷൻ എന്ന നേട്ടം നേടാൻ ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യസുരക്ഷാ മിഷൻ എന്നിവർ സംയുക്തമായി പ്രത്യേക ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. രണ്ടാഴ്ചക്കാലം നീളുന്ന കാമ്പയിനിൽ ഭിന്നശേഷി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കൈവശമുള്ള യു.ഡി.ഐ.ഡി(ആധാർ) കാർഡ് ലഭിച്ചിട്ടില്ലാത്ത മുഴുവൻ ഗുണഭോക്താക്കൾക്കും പങ്കെടുക്കാം. www.swavlambancard.gov.in മുഖേന നേരിട്ട് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങളുടെ സേവനവും പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക്: 1800 120 1001
date
- Log in to post comments