Skip to main content

എം.ബി.എ പരീക്ഷാഫലം  റാങ്ക് തിളക്കവുമായി ഐ.എം.ടി പുന്നപ്ര

കേരളം സർവകലാശാല എം ബി എ പരീക്ഷയിൽ റാങ്കുകളുടെ പൊൻതിളക്കവുമായി 
പുന്നപ്രയിലെ സഹകരണ എം.ബി.എ കോളേജായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി(ഐ എം ടി). കേരള  സർവകലാശാലയുടെ അഫിലിയേഷനോടുകൂടി കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്)ന്റെ കീഴിൽ വാടയ്ക്കൽ അക്ഷരനഗരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന എം.ബി.എ കോളേജായ  ഐ.എം.ടി യിലെ വിദ്യാർത്ഥികളാണ് ഈ  വർഷത്തെ എം.ബി.എ പരീക്ഷയിൽ ഒന്നും നാലും റാങ്കുകൾ കരസ്ഥമാക്കിയത്.   സൗമ്യ പി. ഒന്നാം റാങ്കും ആദിത്യ എ. നാലാം റാങ്കും നേടി. കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ എ.ഐ.സി.റ്റി.ഇ  അംഗീകാരത്തോടെ  2009 ൽ പ്രവർത്തനംആരംഭിച്ച  സ്ഥാപനത്തിൽ എല്ലാ വർഷവും 60 എം.ബി.എ വിദ്യാർഥികകൾക്ക്  പ്രവേക്ഷണം നൽകുന്നു.  കഴിഞ്ഞ 17  ബാച്ചുകളിലായി  935  വിദ്യാർഥികൾ  സ്ഥാപനത്തിൽ  നിന്നും പഠിച്ചിറങ്ങി.  ബഹുരാഷ്ട്ര കമ്പനികളിലും  മറ്റ്  പ്രമുഖ  സ്ഥാപനങ്ങളിലും  ഗവേഷണ  കേന്ദ്രങ്ങളിലും മാനേജ്മെന്റ് വിഭാഗങ്ങളിലും ഐ എം ടി പൂർവവിദ്യാർഥികൾ ജോലി ചെയ്യുന്നു.

date