Post Category
രജിസ്റ്റേർഡ് ഓഡിറ്റർ; അപേക്ഷകൾ/ക്വട്ടേഷൻ ക്ഷണിച്ചു
ജില്ലയിൽ കോസ്റ്റൽ അക്വാകൾച്ചർ അതോറിറ്റിയുടെ പരിധിയിൽ വരുന്ന ഫാമുകളുടെ രജിസ്ട്രേഷൻ ഇനത്തിൽ ലഭിച്ച തുക സംബന്ധിച്ച ഡിഎൽസി അക്കൗണ്ടിന്റെ റീക്കൺസിലൈസേഷൻ അർദ്ധവാർഷികാടിസ്ഥാനത്തിൽ നടത്തുന്നതിന് രജിസ്റ്റേർഡ് ഓഡിറ്ററുടെ താത്കാലിക സേവനത്തിനായി അപേക്ഷകൾ/ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സഹിതം ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ അനക്സ്, തത്തമ്പള്ളി പി.ഒ, 688 013) അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ/ക്വട്ടേഷൻ സെപ്റ്റംബർ 11ന് വൈകിട്ട് മൂന്നിന് മുൻപ് ലഭിക്കണം. അന്നേ ദിവസം വൈകിട്ട് 3.30ന് ഹാജരായിട്ടുള്ള ബിഡ്ഡേഴ്സിന്റെ സാന്നിധ്യത്തിലോ അല്ലാതെയോ ക്വട്ടേഷൻ തുറന്ന് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തിട്ടുള്ള ബിഡർക്ക് അംഗീകാരം നൽകും. ഫോൺ: 0477 2251103
date
- Log in to post comments