Skip to main content

ഡിഎൻഎ പരിശോധന: ഉദ്യോഗസ്ഥരെ നിയോഗിച്ചു

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധന സംബന്ധിച്ച നടപടികൾക്കായി സംസ്ഥാന സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലാബോറട്ടറി  ഡിഎൻഎ ഡിവിഷൻ അസിസ്റ്റൻറ് ഡയറക്ടർ അനു ചന്ദ്ര (ഫോൺ:9656560865), തൃശൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ ഉണ്ണിക്കൃഷ്ണൻ എസ് (ഫോൺ:9388137475), എറണാകുളം റീജിയണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ സയൻറിഫിക് ഓഫീസർ പ്രിയ മേരി ചാക്കോ (ഫോൺ:9656719301), കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ ഡോ. ഹെൽന എ കെ (ഫോൺ:9496463811) എന്നിവരെയാണ് നിയോഗിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് അതാത് പ്രദേശത്തുള്ള നോഡൽ ഓഫീസർമാരെ ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാമെന്ന് ഫോറൻസിക് യൻസ് ലാബോറട്ടറി ഡയറക്ടർ പ്രദീപ് സജി ഉത്തരവിറക്കി.

പി.എൻ.എക്‌സ്. 3581/2026

date