Skip to main content

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ചാല ഗവ. ഐ.ടി.ഐയിൽമറൈൻ ഫിറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ 9ന് ഉച്ചയ്ക്ക് 2 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഈഴവ അല്ലെങ്കിൽ ബില്ലവ അല്ലെങ്കിൽ തിയ്യ കാറ്റഗറിയിൽ നിന്നാണ് നിയമനം നടത്തുന്നത്. മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കിൽ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C. അല്ലെങ്കിൽ N.A.Cയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോൺ: 0471- - 2459255.

പി.എൻ.എക്‌സ്. 3595/2026

date