Skip to main content

സ്പോട്ട് അഡ്മിഷന്‍

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക്ക് രണ്ടാം വര്‍ഷം ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ ഒഴിവുള്ള സീറ്റുകളിലേക്കും ബിടെക് ഒന്നാം വര്‍ഷം ഒഴിവുള്ള സീറ്റുകളിലേക്കും എം ടെക് പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്കും സെപ്റ്റംബര്‍ 10 ന് കോളേജില്‍ രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രോസ്പെക്ടസില്‍ നിര്‍ദേശിച്ച ആവശ്യമായ രേഖകള്‍ സഹിതം ഈ തീയതിയില്‍ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി കോളേജിലെത്തി രജിസ്റ്റര്‍ ചെയ്യണം. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെല്‍ഫ് ഫിനാന്‍സ് കോളേജുകള്‍ എന്നിവിടങ്ങളില്‍ അഡ്മിഷന്‍ എടുത്തിട്ടുള്ളവര്‍ അഡ്മിഷന്‍ സ്ലിപ്പ് ഹാജരാക്കണം. മറ്റ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ എന്‍.ഒ.സി കൊണ്ടുവരണം. നിലവില്‍ അഡ്മിഷന്‍ എടുത്തിട്ടില്ലാത്തവര്‍ ടി.സി നിര്‍ബന്ധമായും കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  04862-233250

date