Skip to main content

മുതിര്‍ന്ന പൗരന്മാര്‍ക്കായി സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് നടത്തി

 

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രി നേത്ര പരിശോധന മൊബൈല്‍ യൂണിറ്റിന്റെ സഹകരണത്തോടെ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആര്യംപാടം മോഡല്‍ സായംപ്രഭ ഹോമിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും മുനിസിപ്പാലിറ്റി പരിധിയിലെ ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട  മുതിര്‍ന്ന പൗരന്മാര്‍ക്കുമായി സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

 

സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് വടക്കാഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മിനി അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബിജു ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഒഫ്താല്‍മിക് കോ ഓര്‍ഡിനേറ്റര്‍ വി.കെ. രവി, നേത്ര രോഗവിദഗ്ധന്‍ ഡോ. ബി.വി ഷാലോസ് നോവ, ഓപ്‌റ്റോമെട്രിസ്റ്റുമാരായ ടി.സി പ്രകാശ്, മീര ബാലകൃഷ്ണന്‍, സാമൂഹ്യനീതി വകുപ്പ് സായംപ്രഭ മാനേജര്‍ കം ഫെസിലിറ്റേറ്റര്‍  മാര്‍ഷല്‍. സി. രാധാകൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. ലതീഷ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ വി.പി സുബിന്‍, ഇ.ആര്‍. ശരത് എന്നിവര്‍ സംസാരിച്ചു. സായംപ്രഭ കെയര്‍ ഗിവര്‍ ബീന ബാബു, ആശാവര്‍ക്കര്‍മാരായ കെ.ആര്‍. സുനിത, എം.ബി. സന്ധ്യ, കെ.എന്‍. ബിന്ദു, എ.എല്‍ ലിജി എന്നിവര്‍ ക്യാമ്പില്‍ സേവനങ്ങള്‍ നല്‍കി. 

 

കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ 'അടല്‍ വയോ അഭ്യുദയ യോജന' പദ്ധതി പ്രകാരം 'തിമിര രഹിത ഇന്ത്യ' എന്ന ലക്ഷ്യത്തോടെ  ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്റെ  നേതൃത്വത്തില്‍ ക്യാമ്പുകള്‍ ജില്ലാതലത്തില്‍ സംഘടിപ്പിച്ച് വരികയാണ്. കോര്‍പ്പറേഷന്‍ പരിധിയിലെ ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട നൂറ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍ അറിയിച്ചു.

 

date