Skip to main content

ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്

 

 

അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ പി.എസ്.സി അംഗീകരിച്ച സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ 'ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ' കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി ഡിഗ്രി അല്ലെങ്കിൽ എം.എ വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 17 നും 35 നും ഇടയിലായിരിക്കണം പ്രായം. താത്പര്യമുള്ളവർ സെപ്റ്റംബർ 30-ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 8547126028, 04734-296496.

date