Skip to main content

കോട്ടപ്പുറം-മൂത്തകുന്നം ഗതാഗതക്കുരുക്ക്: നിർമ്മാണം വേഗത്തിലാക്കാൻ മന്ത്രി അഡ്വ. ഒ. ജെ. ജനീഷിന്റെ ഇടപെടൽ

 

 

 

ദേശീയപാത 66-ൽ കോട്ടപ്പുറം ടോൾ പ്ലാസ മുതൽ മൂത്തകുന്നം വരെയുള്ള ഭാഗത്തെ റോഡ്, പാലം നിർമ്മാണ ജോലികൾ വേഗത്തിലാക്കാൻ യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് അടിയന്തര ഇടപെടൽ. പ്രദേശത്തെ രൂക്ഷമായ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനായി മന്ത്രി നിർമ്മാണക്കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി. റോഡിലെയും പാലങ്ങളിലെയും കുഴികൾ ഉടൻ തന്നെ അടച്ചുതീർക്കാനും നിർമ്മാണ ജോലികൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനും ചർച്ചയിൽ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവൃത്തികൾ പ്രദേശത്ത് പുനരാരംഭിച്ചിട്ടുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ പണികൾ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് കരാർ കമ്പനിയും ഉറപ്പുനൽകിയിട്ടുണ്ട്.

date