ഗവ. ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: അഭിമുഖം 9-ന്*
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐ.ടി.ഐകളിൽ 2026-27 അധ്യയന വർഷത്തേക്ക് 'എംപ്ലോയബിലിറ്റി സ്കിൽസ്' പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. എം.ബി.എ, ബി.ബി.എ, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ടി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള എംപ്ലോയബിലിറ്റി സ്കിൽസ് ഹ്രസ്വകാല ടി.ഒ.ടി കോഴ്സുമാണ് യോഗ്യത. കൂടാതെ പ്ലസ് ടു/ഡിപ്ലോമ തലത്തിലോ അതിന് മുകളിലോ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്കിൽസും അടിസ്ഥാന കമ്പ്യൂട്ടർ പഠനവും പൂർത്തിയാക്കിയിരിക്കണം. മണിക്കൂറിന് 240 രൂപ നിരക്കിലാണ് പ്രതിഫലം ലഭിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സെപ്റ്റംബർ ഒമ്പതിന് രാവിലെ 10:30-ന് കോഴിക്കോട് എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള എലത്തൂർ ഗവ. ഐ.ടി.ഐയിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. ഫോൺ- 0495-2461898, 0495-2371451.
- Log in to post comments