Post Category
തൃശ്ശൂർ സബ് കളക്ടറായി എഹ്തെദ മുഫസ്സിർ ചുമതലയേറ്റു
തൃശ്ശൂർ സബ് കളക്ടറും ആർ.ഡി.ഒ.യുമായി എഹ്തെദ മുഫസ്സിർ ചുമതലയേറ്റു. 2024 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥയായ എഹ്തെദ മുഫസ്സിർ തെലുങ്കാന സ്വദേശിയും ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദധാരിയുമാണ്. കണ്ണൂർ അസിസ്റ്റൻ്റ് കളക്ടറായി ട്രെയിനിംഗ് പൂർത്തിയാക്കിയ ശേഷമാണ് പുതിയ നിയമനം.
ഓഫീസിലെത്തിയ സബ് കളക്ടറെ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) സി.ആർ. ജയന്തിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സബ് കളക്ടർ വ്യക്തമാക്കി.
ചുമതലയേറ്റ ശേഷം സബ് കളക്ടർ എഹ്തെദ മുഫസ്സിർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി ഒപ്പമുണ്ടായിരുന്നു.
date
- Log in to post comments