Skip to main content

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്കില്‍ സ്‌പോട്ട് അഡ്മിഷൻ

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ 2026-27 അധ്യയന വർഷത്തെ റഗുലർ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 11-ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. സ്ഥാപനമാറ്റം, ബ്രാഞ്ച് മാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു മുതൽ 2.30 വരെയാണ് രജിസ്ട്രേഷൻ സമയം.  അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ നിർദ്ദേശിച്ച ഫീസും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, എട്ടു ലക്ഷം രൂപയിൽ താഴെ വരുമാനം കാണിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. പട്ടികജാതി/പട്ടികവർഗ (എസ്.സി/എസ്.ടി) വിഭാഗക്കാർ തഹസിൽദാർ നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റും മറ്റ് സംവരണ വിഭാഗക്കാർ ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം. സംവരണ ക്വാട്ടയിൽ ആളില്ലാത്ത പക്ഷം ജനറൽ വിഭാഗത്തിലേക്ക് മാറ്റി പ്രവേശനം നൽകും.  നിലവിൽ മറ്റ് പോളിടെക്നിക്കുകളിൽ പ്രവേശനം നേടിയവരാണെങ്കിൽ അഡ്മിഷൻ സ്ലിപ്പ് ഹാജരാക്കണം. ഇതുവരെ അപേക്ഷിക്കാത്തവർക്ക് https://polyadmission.org/ വഴി അപേക്ഷിക്കാം.

date