Post Category
പ്രീ-സ്കൂള്‍ കിറ്റ് വിതരണം: ദര്‍ഘാസ് ക്ഷണിച്ചു
മലപ്പുറം (റൂറല്‍) ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ 134 അങ്കണവാടികളില്‍ പ്രീ-സ്കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സെപ്റ്റംബര്‍ 28-ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. പൂരിപ്പിച്ച ഫോമുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 'അങ്കണവാടി പ്രീ-സ്കൂള്‍ കിറ്റ് 2026-27' എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തി ശിശുവികസന പദ്ധതി ഓഫീസര്‍, മലപ്പുറം (റൂറല്‍), പൊന്മള പഞ്ചായത്ത് ഓഫീസിന് സമീപം, ചാപ്പനങ്ങാടി പി.ഒ. എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍- 7025127584.
date
- Log in to post comments