Skip to main content

ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായികക്ഷമതാ പരീക്ഷ

മലപ്പുറം ജില്ലയിൽ വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടുള്ള നിയമനം, എൻ.സി.എ - കാറ്റഗറി നമ്പർ: 211/2025, 254/2025, 255/2025) തസ്തികകളിലേക്ക് ആഗസ്റ്റ് 4, 5, 10, 11 തീയതികളിൽ നടത്താന്‍ നിശ്ചയിച്ച് പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ച ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും യഥാക്രമം സെപ്റ്റംബർ 23, 24, 25, 28 തീയതികളില്‍ നടക്കും. കോട്ടക്കലിനടുത്ത് കോഴിച്ചെന ആർ.ആർ.ആർ.എഫ് ഗ്രൗണ്ടിൽ രാവിലെ 5.30 മുതലാണ് പരീക്ഷ. ആഗസ്റ്റ് മാസത്തെ പരീക്ഷയ്ക്കായി പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് അനുവദിച്ച അഡ്മിഷൻ ടിക്കറ്റും പി.എസ്.സി അംഗീകരിച്ച തിരിച്ചറിയൽ രേഖയുടെ അസ്സലും സഹിതം പുതിയ തീയതികളിൽ നിർദ്ദിഷ്ട കേന്ദ്രത്തിൽ യഥാസമയം എത്തിച്ചേരണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date