*ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി- അപേക്ഷ ഒക്ടോബര്‍ 10 വരെ ദീര്‍ഘിപ്പിച്ചു*
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 10 വരെ ദീര്‍ഘിപ്പിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകള്‍/ വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്കുന്നു. ശരിയായ ജനലുകള്‍/വാതിലുകള്‍/ മേല്‍ക്കൂര/ ഫ്ളോറിംഗ് / ഫിനിഷിംഗ് /പ്ലംബിംഗ് /സാനിട്ടേഷന്‍/ ഇലക്ട്രിഫിക്കേഷന് എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റ പണികള്‍ക്ക് 50,000/ രൂപയാണ് ധനസഹായം. വീടിന്റെ പരമാമധി വിസ്തീര്‍ണ്ണം 1200 സ്ക്വയര്‍ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയ്ക്കോ അവരുടെ മക്കള്േേക്കാ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2026-27 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണ്ണം 1200സ്ക്വയര്‍ ഫീറ്റില്‍ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും വില്ലേജ് ആഫീസര്‍ / തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയര്‍ / ബന്ധപ്പെട്ട അധികാരികള്‍ എന്നിവയില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രവും വേണം. മറ്റ് വകുപ്പുകളില്‍ നിന്നോ, സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) , ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കളക്ടറേറ്റ് വയനാട് എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാ ഫാറം www.mwdscholarship.kerala.gov.in ല്‍ നിന്നും ലഭിക്കും.
- Log in to post comments