Skip to main content

ഗാന്ധിജയന്തി പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാം

 

 

ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി (8 മുതല്‍ 12 ക്ലാസ്സ് വരെ) വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2026 സെപറ്റംബര്‍ 18 നകം ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒരു സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഒരു ടീമിനാണ് പങ്കെടുക്കാനാകുക. ുീസ്വറ@സസ്ശയ.ീൃഴ എന്ന ഇമെയില്‍ വിലാസത്തിലോ 9496845708, 9526958006 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. 

 

ഗാന്ധിജിയും ഖാദിയും, സ്വാന്ത്ര്യസമരവും പൊതുവിജ്ഞാനവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം നടത്തുന്നത്. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ഉണ്ടായിരിക്കും. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ /പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡും വിദ്യാര്‍ത്ഥികള്‍ മത്സര ദിവസം കൊണ്ടുവരേണ്ടതാണ്. മത്സരം 2026 സെപ്റ്റംബര്‍ 24 രാവിലെ 09.30 ന് ചെറൂട്ടി റോഡിലെ ഗാന്ധിഗൃഹം ഓഡിറ്റോറിയത്തില്‍ നടക്കും. 

 

 

date