അറിയിപ്പുകൾ
*വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു*
കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷൻ ഓഫീസിന്റെ ആവശ്യങ്ങള്‍ക്കായി അഞ്ച് സീറ്റുള്ള ഒരു വാഹനം ഡ്രൈവർ ഇല്ലാതെ വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുള്ളവരിൽ നിന്നും മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചു. മാസം 2000 കി.മീ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 30,000 രൂപ. ഈ പരിധിയിൽ നിജപ്പെടുത്തി എത്ര രൂപയ്ക്ക് കരാർ ഏറ്റെടുക്കാനാകുമെന്ന് ക്വട്ടേഷനിൽ കാണിക്കണം. സെപ്റ്റംബർ 23 ന് ഉച്ചയ്ക്ക് 12 മണി വരെ ക്വട്ടേഷൻ നല്‍കാം. അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് ക്വട്ടേഷൻ തുറക്കും. വിശദവിവരങ്ങള്‍ക്ക്: ജില്ലാ ഇന്‍ഫര്‍മേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് - 20, ഫോൺ : 0495-2370225. ഇമെയിൽ- dio.prd@gmail.com
*ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് തസ്തികയിൽ നിയമനം*
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വെബ് സൈറ്റ് -www.arogyakeralam.gov.in
ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 19 ന് രാവിലെ 10.00 ന് യോഗ്യതാ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ദേശീയ ആരോഗ്യ ദൗത്യം ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
ഫോൺ : 0495 2374990
*ട്രക്കിംഗ് ക്യാമ്പ് - അപേക്ഷക ക്ഷണിച്ചു*
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് സംസ്ഥാനയുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക
അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓക്ടോബർ ഒന്ന് ,രണ്ട് തീയതികളിലായി കാസർകോട് ജില്ലയിലെ
റാണിപുരത്തേക്ക് ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 1,000
രൂപയാണ് രജിസ്ട്രേഷന് ഫീസ്.
താല്പര്യമുള്ളവർ സെപ്റ്റംബർ 24 ന് മുന്‍പ് അപേക്ഷയും വയസ്സ്
തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതം
naasckannur@gmail.com, kkd.ksywb@kerala.gov.in എന്ന വിലാസത്തിൽ മെയിൽ ചെയ്യണം
ഫോൺ - 9895314639, 9605098243
*ടെണ്ടർ ക്ഷണിച്ചു*
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പന്തലായനി ശിശു വികസന പദ്ധതി ഓഫീസിലെ 116 അങ്കണവാടികളിലേക്ക് 2026-27 വർഷത്തെ അങ്കണവാടി പ്രീ സ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടർ സെപ്റ്റംബർ 28 ന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ലഭ്യമാക്കേണ്ടതാണ്.
വിലാസം- ഐ സി ഡി എസ് പന്തലായനി , മിനി സിവിൽ സ്റ്റേഷൻ , കൊയിലാണ്ടി-673305
ഫോൺ 8281999297
*അദ്ധ്യാപക നിയമനം*
വടകര സർക്കാർ ടെക്നിക്കൽ സ്കൂളിലെ ഭൗതിക ശാസ്ത്രം അദ്ധ്യാപക (എച്ച്.എസ്.എ ഫിസിക്സ്) തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 17 ന് കൂടിക്കാഴ്ച നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദവും ബി. എഡും കെടെറ്റുമാണ്(KTET) യോഗ്യത . ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 17 ന് രാവിലെ 10.30 ന് സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മുമ്പാകെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ : 9400006491.
*പെൻഷൻ മസ്റ്ററിംഗ്*
കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ (2026 ജനുവരി മാസം പെൻഷൻ കൈപ്പറ്റിയ ഗുണഭോക്താക്കൾ ഉൾപ്പെടെ) സെപ്തംബർ 30-ന് മുൻപായി അക്ഷയ കേന്ദ്രങ്ങൾ മുഖേന വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. ഫോൺ 0495 2966577, 9188230577
*ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം*
കോഴിക്കോട് ഗവ.ഐ.ടി.ഐയിൽ ഫിറ്റർ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിൽ എസ് ഐ യു സി എൻ (SIUC N ) വിഭാഗം അല്ലെങ്കിൽ അവർ ഹാജരില്ലാത്ത സാഹചര്യത്തിൽ ജനറൽ വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 17ന് രാവിലെ 11 ന് നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി യും ഒരു വർഷത്തെ പ്രവൃത്തിപരിയവും അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോഴിക്കോട് ഗവ.ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.
ഫോൺ : 0495 2377016, 9188230577
*ടെൻഡർ ക്ഷണിച്ചു*
കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രാമ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് രോഗ നിർണയ സൗകര്യം വർദ്ധിപ്പിക്കുന്നതി ന്റെ ഭാഗമായി പഞ്ചായത്ത് പദ്ധതി പ്രകാരം ലാബോറട്ടറിയിലേക്ക് റീ ഏജെന്റുകൾ,ടെസ്റ്റ് കിറ്റുകൾ അനുബന്ധ സാധനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.
ടെൻഡർ ഫോം വിതരണം ചെയ്യുന്ന അവസാന തീയതി : സെപ്റ്റംബർ 23ന്, മൂന്ന് വരെ
ഫോൺ : 0495 299 8778
ഇമെയിൽ : fhckakkodi@gmail.com
- Log in to post comments