Post Category
പശു വളർത്തലിൽ പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'പശു വളർത്തൽ' എന്ന വിഷയത്തിൽ സൗജന്യ ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24, 25 തിയ്യതികളിൽ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പരിശീലനം. പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയുള്ള സമയത്ത് 0491-2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
date
- Log in to post comments