ഗാന്ധി ജയന്തി ക്വിസ് മത്സരം സംഘടിപ്പിക്കും
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 28 രാവിലെ 10.30-ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിലാണ് മത്സരം. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്-എയ്ഡഡ് (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ) സ്കൂളുകളിലെ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 'ഗാന്ധിജിയും ഖാദിയും, സ്വാതന്ത്ര്യ സമരവും, പൊതുവിജ്ഞാനവും'. വിഷയത്തിലാണ് മത്സരം. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ മലയാള ഭാഷയില്‍ ഒറ്റവാക്കില്‍ ഉത്തരമെഴുതാവുന്ന 20 ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ സെപ്റ്റംബര്‍ 24-ന് മുന്‍പായി നേരിട്ടോ ഫോണ്‍, ഇ-മെയില്‍ വഴിയോ പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്ന ടീമുകള്‍ സ്കൂള്‍ ഹെഡ് മാസ്റ്ററുടെയോ പ്രിന്സിപ്പളിന്റെയോ സാക്ഷ്യപത്രം ഹാജരാക്കണം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും: ഫോണ്‍: 0474-2743587, 9846707722, 7736893958 ഇ-മെയില്‍: poklm@kkvib.org
- Log in to post comments